PHOTOGRAPHICDAY ഫോട്ടോഗ്രാഫിയോട് പ്രിയമില്ലാത്തവർ ചുരുക്കമായിരിക്കും. ഒപ്പം സ്വന്തമായി പകർത്തിയെടുക്കുന്ന ഓരോ സുന്ദര നിമിഷങ്ങളും പ്രിയപ്പെട്ടവരെ കാണിക്കുമ്പോൾ ലഭിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. എന്നാൽ ഫോട്ടോഗ്രഫിക്കായി ഒരു ദിനമുള്ളത് പലർക്കും അറിയില്ല. ആഗസ്റ്റ് 19നാണ് ലോക ഫോട്ടോഗ്രാഫി ദിനം ആചരിക്കുന്നത്. ലോക ഫോട്ടോഗ്രാഫി ദിനവുമായി ബന്ധപ്പെട്ട് 21-8-2019ൽ ബദരിയ ബി. എഡ് കോളേജിൽ ട്രെയ്നിസ് എടുത്ത ചിത്രങ്ങളുടെ പ്രദർശനം നടത്തി.
Posts
Showing posts from August, 2019
- Get link
- X
- Other Apps
INDEPENDENCEDAY-EXHIBITION സ്വാതന്ത്ര്യദിനത്തോടനുബന്ധിച് ബദരിയ യു. പി സ്കൂളിലെ കുട്ടികളെ ഉൾപ്പെടുത്തി 16/08/2019 ൽ പ്രദർശനം നടത്തുകയുണ്ടായി. നൂറ്റാണ്ടുകളോളം നീണ്ട വൈദേശിക അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് ഉള്ള പാത, ചോരയും കണ്ണീരും വീണു കുതിർന്നതായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ഹോമിച്ച വീരന്മാരെയും, പ്രധാന സംഭവങ്ങളും കോർത്തിണക്കിയ ഒരു പ്രദർശനമായിരുന്നു ഇത്.
- Get link
- X
- Other Apps
INDEPENDENCE DAY ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചതിന്റെയും, 1947-ൽ സ്വതന്ത്ര രാജ്യമായതിന്റെ ഓർമയും, ആഘോഷവുമാണ് ഓരോ സ്വാതന്ത്ര്യ ദിനവും. നമ്മുടെ നാട് സ്വാതന്ത്ര്യത്തിന്റെ പുലരിയിലേക്ക് ഉണർന്നിട്ട് 72 വർഷം തികയുന്ന വേളയിൽ ബദിരിയ ബി. എഡ് ട്രെയിനിങ് കോളേജിലും സ്വാതന്ത്ര്യ ദിന ആഘോഷം വളരെ അഭിമാനപൂർവവും, സന്തോഷപരവുമായി 2019 ഓഗസ്റ്റ് 15 ന് ആഘോഷിച്ചു.
- Get link
- X
- Other Apps
School induction programme ബദരിയ ബി. എഡ് ട്രെയിനിങ് കോളേജിലെ രണ്ടു വർഷ ബി. എഡ് കോഴ്സിന്റെ ഭാഗമായി സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഞങ്ങൾ നാലു വിദ്യാർത്ഥികൾ അഞ്ജു, അരുണിമ, ദിവ്യ, പ്രിൻസി എന്നിവർ റ്റി. വി. റ്റി. എം. എച്ച്. എസ് വെളിയം സ്കൂളിൽ സന്ദർശനം നടത്തി. അധ്യാപകരെയും വിദ്യാർത്ഥികളെയും പരിചയപ്പെടുവാനും, അധ്യാപകരുടെ ക്ലാസുകൾ കാണുവാനും, സ്കൂൾ പ്രവർത്തനങ്ങളെ കുറിച്ച് മനസിലാക്കാനും ഇതിലൂടെ സാധിച്ചു. ചിത്രങ്ങൾ