Community living camp
Community living camp report ബി . എഡ് പാഠ്യ പദ്ധതിയുടെ ഭാഗമായി ഉൾകൊള്ളിച്ചിരിക്കുന്ന ഒരു നിർബന്ധിത പഠന പ്രവർത്തനമാണ് സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ്. അധ്യാപകന് ഇന്നത്തെ നിലയിൽ അവന്റെ പ്രവർത്തന മണ്ഡലത്തിന്റെ ഗുണകരമായി വർത്തിക്കുന്നതിന് അവന്റെ സാമൂഹ്യ സംസ് കാരിക പരിസര പശ്ചാത്തലത്തെകുറിച്ചുള്ള അവബോധവും അവയിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള ശേഷിയും ആവശ്യം കൈവരിക്കേണ്ടതുണ്ട്. 2019- 2021 ബി. എഡ് നാലാം സെമസ്റ്റർ പാഠ്യ പദ്ധതിയുടെ ഭാഗമായ സമൂഹസമ്പർക്ക സഹവാസ ക്യാമ്പ് 19/2/2021 മുതൽ 22/2/2021 വരെ ബദരിയ ബി. എഡ് ട്രെയിനിങ് കോളേജിൽ വച്ചു നടന്നു. അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് 4ദിവസങ്ങളിലായി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വളരെ പ്രയോജന പ്രദമായ വ്യത്യസ്ത അറിവുകളും അനുഭവങ്ങളും നേടാൻ സാധിച്ചു. സഹവാസക്യാമ്പിന്റെ വിഷയം എന്നത് "അധ്യാപകരും അതിജീവനവും, അധ്യാപന തന്ത്രം അതിജീവന മന്ത്രം ". എന്നതായിരുന്നു. ലോക സമൂഹത്തിന് നിരവധി പുതിയ പാഠങ്ങൾ നൽകിക്കൊണ്ടാണ് മഹാമാരിയായ കോവിഡും മറ്റു പ്രകൃതി ദുരന്തങ്ങളും പെയ്തിറങ്ങുന്നത്.ഇത്തരം സന്ദർഭങ്ങളിൽ നിന്നും ച...